08:30pm 12 May 2026
NEWS
നാലു ജില്ലകളിൽ ഏഴു ദിവസത്തോളം വൈദ്യുതി വിതരണം തടസ്സപ്പെടും
12/05/2026  06:30 PM IST
nila
നാലു ജില്ലകളിൽ ഏഴു ദിവസത്തോളം വൈദ്യുതി വിതരണം തടസ്സപ്പെടും

കണ്ണൂർ: കേരളത്തിലെ നാലു ജില്ലകളിൽ ഏഴു ദിവസത്തോളം വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി വിതരണത്തിൽ ഇന്നുമുതൽ ഏഴുദിവസം ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളത്. പവർ‍ഗ്രിഡ് കോർ‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻ‍സ്ഫോർ‍മറിന്റെ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ട്രാൻ‍സ്ഫോർ‍മറിന്റെ തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ്  കെഎസ്ഇബി അറിയിക്കുന്നത്. 

ട്രാൻ‍സ്ഫോർ‍മറിന്റെ 220 കെ.വി. ബുഷിങ്ങിൽ‍ തകരാർ സംഭവിച്ചതിനാൽ‍ അടിയന്തര അറ്റകുറ്റപണികൾ‍‍ക്കായി ട്രാൻ‍സ്ഫോർ‍മർ ഷട്ട്ഡൗൺ‍ ചെയ്യും. തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർ‍പ്പറേഷൻ‍ അറിയിച്ചിട്ടുണ്ട്. അതിനാൽ ചൊവ്വാഴ്ച മുതൽ ഏഴുദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img